POONJAR GRAMA PANCHAYAT
പഞ്ചായത്തിലൂടെ
പൂഞ്ഞാര്‍ - 2010
1969 ഡിസംബര്‍ 6-ാം തിയതി പൂഞ്ഞാര്‍
തെക്കേക്കരയുടെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തി പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് രൂപം
കൊണ്ടു. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട
ബ്ളോക്കിലാണ് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 24.16
ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ
14286 ഉം സാക്ഷരത നിരക്ക് 95 ശതമാനത്തിനുമുകളിലുമാണ്. ഗ്രാമപഞ്ചായത്തിലെ
മുഖ്യകുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 30 പൊതുകിണറുകളും 110 കുടിവെള്ള
ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നു. പഞ്ചായത്തിന്റെ
പൊതുവിതരണ മേഖലയില്‍ 6 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. 250
തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികളെ
രാത്രികാലങ്ങളില്‍ പ്രകാശപൂരിതമാക്കുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന
ഒരിടമാണ് പഞ്ചായത്തിലെ വേങ്ങത്താനം അരുവി.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പൂഞ്ഞാര്‍ പഞ്ചായത്ത് കുന്നുകള്‍, ചെരിവുകള്‍, താഴ്വരകള്‍ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു. വടക്കുഭാഗത്ത് ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്തും, കിഴക്കുഭാഗത്ത് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പാറത്തോട് ഗ്രാമപഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ഈരാറ്റുപേട്ട, തിടനാട് ഗ്രാമപഞ്ചായത്തുകളുമാണ് ഈ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍. മാളികമല, കരിമല, കുതുവടിക്കുന്ന്, കണ്ടേത്തുമല, തൈനി തുടങ്ങിയവ നിമ്നോന്നതമായ ഈ പ്രദേശത്തെ പ്രധാന കുന്നുകളാണ്. ചെമ്മണ്ണ് വിഭാഗത്തില്‍പെട്ട മണ്ണാണ് ഗ്രാമത്തിലെമ്പാടും കാണപ്പെടുന്നത്. കാര്‍ഷിക പ്രധാനമായ ഈ പഞ്ചായത്തില്‍ ആദ്യകാലഘട്ടങ്ങളില്‍ കാടുകള്‍ വെട്ടിത്തെളിച്ച് നെല്ല് കരകൃഷി ചെയ്യുന്ന കൃഷി രീതിയായിരുന്നു. ഇന്ന് നാണ്യവിളകളായ റബ്ബര്‍, തെങ്ങ്, കുരുമുളക്, ജാതി മുതലായവയും ഇടവിളകളായി മരച്ചീനി, ചേന, കാച്ചില്‍ തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ പൂഞ്ഞാര്‍നദി, ചേന്നാടു നദി എന്നിവയും 10 പൊതുകുളങ്ങളും കൊണ്ട് സമ്പന്നമാണ് ജലസേചന മേഖല. കൃഷിയാവശ്യങ്ങള്‍ക്ക് ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖലയുടെ പുരോഗതിക്ക് സഹായകമായിരിക്കും.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും ഓയില്‍ മില്ലുകള്‍, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍, പ്രിന്റിംഗ് പ്രസ്സ് തുടങ്ങിയ ചെറുകിട വ്യവസായ യൂണിറ്റുകള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വളരെ സാധ്യതകളുള്ള പഞ്ചായത്താണ് പൂഞ്ഞാര്‍.
വിദ്യാഭ്യാസരംഗം
മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ നൂറ്റാണ്ടുകളായി വിദ്യാഭ്യാസത്തിന്റേയും, സംസ്കാരത്തിന്റേയും കേന്ദ്രമായി ശോഭിച്ചിരുന്ന സ്ഥലമാണ് പൂഞ്ഞാര്‍ പനച്ചിപാറ പ്രദേശം. പൂഞ്ഞാര്‍ തമ്പുരാക്കന്‍മാര്‍ പണ്ഡിതരായ ഗുരുക്കന്‍മാരെ ചിലവിന് കൊടുത്ത് താമസിപ്പിച്ച് കൊട്ടാരത്തിലെ ബാലന്‍മാരേയും, വിദ്യാഭിലാഷികളായ സമീപവാസികളെയും പഠിപ്പിക്കുന്ന ഏര്‍പ്പാടാണ് ഇവിടെ ഉണ്ടായിരുന്നത്. ഒന്നേകാല്‍ നൂറ്റാണ്ടിനുമുന്‍പ് സ്ഥാപിതമായ ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ പനച്ചിപാറ മീനച്ചില്‍ താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളില്‍ ഒന്നാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് നിരവധി സ്കൂളുകള്‍ ഈ പഞ്ചായത്തിലുണ്ട്. എസ്.എം.വി ഹയര്‍സെക്കന്ററി സ്കൂള്‍ പൂഞ്ഞാര്‍, സെന്റ് മരിയ ഗൊരേത്തി ഹൈസ്കൂള്‍ ചേനാട്, നിര്‍മ്മല എല്‍.പി.എസ് ചേനാട് തുടങ്ങിയവ സ്വകാര്യമേഖലയിലെ വിദ്യാലയങ്ങളില്‍ ചിലതാണ്.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി മൃഗസംരക്ഷണ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മൃഗാശുപത്രി ചേന്നാട് പ്രവര്‍ത്തിക്കുന്നു. മേഖലാ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒന്നായ രജിസ്ട്രാര്‍ ഓഫീസ് പൂഞ്ഞാറില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കമ്മ്യൂണിറ്റി ഹാളും പഞ്ചായത്തിലുണ്ട്. കാര്‍ഷിക പുരോഗതിക്കനിവാര്യമായ കൃഷിഭവന്‍ വള്ളക്ക് എന്ന സ്ഥലത്തും വില്ലേജ് ആഫീസുകള്‍ പൂഞ്ഞാര്‍ നടുഭാഗം, പൂഞ്ഞാര്‍ തെക്കേക്കര എന്നീ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്നു. ടെലിഫോണ്‍ വിതരണമേഖലയില്‍ ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ച് ചേന്നാടും പോസ്റ്റോഫീസുകള്‍ പനച്ചിപ്പാറ, പൂഞ്ഞാര്‍, ചേന്നാട് എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. സഹകരണ മേഖലയില്‍ പൂഞ്ഞാര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കും ഇതിന്റെ ഒരു ശാഖ ചേന്നാടിലും പ്രവര്‍ത്തിക്കുന്നു. കൂടാതെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചേന്നാടില്‍ സ്ഥിതി ചെയ്യുന്നു.
ഗതാഗതരംഗം
അഞ്ചുദശാബ്ദങ്ങള്‍ക്കുമുന്‍പുവരെ ഗതാഗതരംഗത്ത് ജനങ്ങള്‍ ആശ്രയിച്ചിരുന്നത് തോണികളും കെട്ടുവള്ളങ്ങളും ആയിരുന്നു. ഇന്ന് റോഡ് ഗതാഗതരംഗത്ത് സമഗ്രമായ പുരോഗതിയാണ് ഈ നാടിനുണ്ടായിരിക്കുന്നത്. പൂഞ്ഞാര്‍ സംസ്ഥാനപാതയും ചേനാട്-ഈരാറ്റുപേട്ട റോഡുമാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ് വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കോട്ടയം ആണ്. തുറമുഖം എന്ന നിലയില്‍ നാട്ടകം തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പൂഞ്ഞാര്‍ ബസ് സ്റ്റാന്റ്, ഈരാറ്റുപേട്ട ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ടുസ്ഥലങ്ങള്‍.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപരകേന്ദ്രങ്ങളാണ് പനച്ചിപ്പാറ, ചേന്നാട് എന്നീ സ്ഥലങ്ങള്‍. പനച്ചിപ്പാറയില്‍ ഒരു ഷോപ്പിംഗ് കോംപ്ളക്സ് പ്രവര്‍ത്തിക്കുന്നുണ്ട്.
സാംസ്കാരികരംഗം
വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പൂഞ്ഞാര്‍ മധുരമീനാക്ഷി ക്ഷേത്രം, ശ്രീധര്‍മ്മശാസ്താക്ഷേത്രം, മങ്കൊമ്പ് കാവുക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളും മദീന മസ്ജിദ് പെരുനിലം തുടങ്ങിയ മുസ്ലീം ദേവാലയങ്ങളും ലൂര്‍ദ്ദ് മാതാ ചര്‍ച്ച് ചേന്നാട്, സെന്റ് ജോസഫ് ചര്‍ച്ച് വാണിയംകുളം തുടങ്ങിയ ക്രിസ്ത്യന്‍ ദേവാലയങ്ങളും ഈ പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളച്ചോതുന്ന കോയിക്കല്‍പൂരം, മാങ്കൊമ്പ് പൂരം, പെരുനിലം ഉത്സവം തുടങ്ങിയവ ആഘോഷപരിപാടികളിലൂടെ നടത്തപ്പെടുന്നു. രാഷ്ട്രീയ രംഗത്ത് സജീവ സേവനമനുഷ്ഠിച്ച് മന്ത്രിപദം വരെ എത്തിയ റ്റി.എ.തൊമ്മന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാമകൃഷ്ണപിള്ള എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹികസാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. ചീഫ് സെക്രട്ടറിമാരായി റിട്ടയര്‍ ചെയ്ത ആര്‍.രാമചന്ദ്രന്‍ നായര്‍, കെ.ജെ.മാത്യു, മുന്‍മന്ത്രി എന്‍.എം.ജോസഫ് എന്നിവര്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. പബ്ളിക് ലൈബ്രറി മൂക്കുഴി, അവിട്ടം തിരുനാള്‍ മെമ്മോറിയല്‍ ലൈബ്രറി പൂഞ്ഞാര്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഗ്രന്ഥശാലകളും ഒട്ടനവധി വായനശാലകളും പഞ്ചായത്തുപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ജി.വി.രാജാ പവലിയന്‍ പൂഞ്ഞാര്‍ ആണ് കായികരംഗത്തെ പ്രധാന സ്ഥാപനം.
ആരോഗ്യരംഗം
ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവ.രാജാ പി.എച്ച്.സി പൂഞ്ഞാര്‍ ആശുപത്രി അലോപ്പതിരംഗത്തും പൂഞ്ഞാര്‍ ആയുര്‍വേദ ആശുപത്രി, ചേന്നാട് ഹോമിയോ ആശുപത്രി എന്നിവയും ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ചേന്നാട്, കൂട്ടക്കല്ല്, പൂഞ്ഞാര്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്നു.
അവാര്‍ഡുകള്‍ അംഗീകാരങ്ങള്‍
പഞ്ചായത്തിന്റെ വികസനകാലഘട്ടങ്ങളില്‍ വിവിധ അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശുചിത്വത്തിന് ജില്ലയില്‍ ഒന്നാംസ്ഥാനവും 2000-01 വര്‍ഷത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ്, 2007-08 വര്‍ഷത്തെ മനോരമ സുകൃതകേരളം അവാര്‍ഡ്, 2007 വര്‍ഷത്തെ നിര്‍മ്മല്‍ ഗ്രാമപുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

Leave a Comment