ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016' -ന് നവംബര്‍ 29-ന് തിരി തെളിയും..
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016' -ന് നവംബര്‍ 29-ന് തിരി തെളിയും..
പൂഞ്ഞാര്‍ : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സെന്റ് ആന്റണീസ് എല്‍.പി.സ്കൂളിലുമായി നടക്കും. 'കൂട്ട് 2016' എന്നു പേരിട്ടിരിക്കുന്ന ഈ മേളയിലെ രചനാ മത്സരങ്ങള്‍ ഇന്ന് (നവംബര്‍ 26, ശനിയാഴ്ച്ച) നടന്നു. ആറു സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളില്‍ ഉപജില്ലയിലെ 65സ്കൂളുകളില്‍നിന്നായി 1750 കുട്ടികള്‍ പങ്കെടുക്കും.
നവംബര്‍ 29 ചൊവ്വാഴ്ച്ച, രാവിലെ 9.30-ന്, സ്കൂളിലെ ചാവറ ഹാളില്‍നടക്കുന്ന സമ്മേനത്തില്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്യും. സി.എം.ഐ. കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ CMI അധ്യക്ഷത വഹിക്കും. സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം സി.എം.ഐ., ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മിനി എസ്., പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലിസി സെബാസ്റ്റ്യന്‍, പെണ്ണമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണി, സിന്ധു ഷാജി, വാര്‍ഡ് മെമ്പര്‍മാരായ നിര്‍മ്മല മോഹന്‍, അനില്‍കുമാര്‍ എം.കെ., ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്,പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന് എന്നിവര്‍ പ്രസംഗിക്കും.
ഡിസംബര്‍ 1, വ്യാഴാഴ്ച്ച വൈകിട്ട് 4.30-ന് ചാവറ ഹാളില്‍നടക്കുന്ന സമാപന സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍.ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി CMIഅധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. സ്നേഹാധനന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്നി ടോമി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു സുരേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാത്യു കെ. ജോസഫ്,റിസഷ്പന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ്, അധ്യാപക പ്രതിനിധി ദേവസ്യ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Leave a Comment